Member dashboard

  • Home
  • Member dashboard

ISSATHUL ISLAM JAMATH COMMITY

Panniyan Kandy,Panniyan Kandy,670601
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img
img

Overview

പന്ന്യങ്കണ്ടി യുടെ ഇന്നലെകൾ 
കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ പെട്ട ചെറിയ പ്രദേശമാണ് പന്ന്യങ്കണ്ടിപണിക്കണ്ടി ലോപിച്ച് പനയൻകണ്ടി എന്നും പിന്നീട് അത് പന്ന്യങ്കണ്ടി ആയി മാറുകയായിരുന്നു 
കിഴക്ക് നണിയൂർ നമ്പ്രം ജമാ അത്തിന്റെയും പടിഞ്ഞാർ കമ്പിൽ ജമാ അത്തിന്റെയും തെക്ക് പാട്ടയം  വടക്ക് വളപട്ടണം പുഴയുടെയും അതിർത്തിക്കുള്ളിലാണ് പന്ന്യങ്കണ്ടി. 
മഹല്ല് ജമാഅത്ത് പ്രദേശത്ത് ഏകദേശം 450 ൽ പരം കുടുംബങ്ങൾ താമസിച്ചു വരുന്നു . 
പാട്ടയം, നണിയൂർ നമ്പ്രം , കുമ്മായക്കടവ് എന്നീ മഹല്ലുകളും മൈതാനപള്ളി ഖബർ സ്ഥാനും കമ്പിൽ മഹല്ലിൽ പെട്ടതായിരുന്നു .

ജന ബാഹുല്യവും സ്ഥല പരിമിതിയും കാരണം 1951 ൽ സ്വാതന്ത്ര മഹല്ലായി പന്ന്യങ്കണ്ടി പിരിഞ്ഞു വരികയും , വടക്ക് ഭാഗത്തെ പുഴക്കരികിൽ 150 വർഷത്തോളം പഴക്കം  ചെന്ന ചെറിയ സ്രാമ്പി പള്ളിയിൽ ബഹുമാനപ്പെട്ട മർഹൂം ഖുത്ബി മുഹമ്മദ് മുസ്ലിയാരുടെ നിർദ്ദേശ പ്രകാരം ജുമുഅ നിസ്കാരം തുടങ്ങുകയും പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ദർസ് തുടങ്ങുകയും ചെയ്തു . 
പിന്നീട് ജനപ്പെരുപ്പം കാരണം പ്രയാസപ്പെട്ടപ്പോൾ ചെറിയ പള്ളി 1955 ൽ പൊളിച്ച് വലിയ പള്ളിയാക്കി പണിയുകയും അതോടൊപ്പം മദ്രസ്സ പൊളിച്ച് കമ്പിൽ മാപ്പിള എൽ പി സ്‌കൂൾ ഗ്രൗണ്ടിന് അടുത്തുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു 

നൂറ്റാണ്ടിന്റെ ദർസീ വിജ്ഞാന പാരമ്പര്യമുള്ള സുന്ദര ഗ്രാമമാണ് പന്ന്യങ്കണ്ടി.  നാളിതുവരെ യുള്ള പന്ന്യങ്കണ്ടി യാത്ര ഇസ്‌ലാമീക ശരീഅത്തിലധിഷ്ഠിതമായി മാത്രമാണ് . 

പന്ന്യങ്കണ്ടി നാടിൻറെ ആത്മീയ പ്രഭകൾ 

1 കമ്പിൽ മക്കീ ശഹീദ് (ഖ സി)

2 സയ്യിദ് കെ എം ഹാശിം ബാഅലവി കുഞ്ഞി തങ്ങൾ 

3 ശൈഖ് അബ്ദുൽ ഫത്ഹ് ഹാജി ഹഫീളുശ്ശാദുലി ഇബ്നു മുഹമ്മദ് 

4 കെ പി അബ്ദുള്ള മുസ്ല്യാർ (കുഴിച്ചാൽ) 

ജമാഅത്ത് ഭരണ നിർവഹണം 

ഒന്നാം മുതവല്ലി  പി പി ഉമർ അബ്ദുള്ള

രണ്ടാം മുതവല്ലി പി പി മൊയ്‌തു ഹാജി

മൂന്നാമത്തെയും അവസ്സാനത്തെയും മുതവല്ലി പി പി ഉമർകുട്ടി ഹാജി

പ്രോജ്വലിക്കുന്ന ദർസി സമ്പ്രദായം 
പന്ന്യങ്കണ്ടി ദർസും മുദരിസ്സു മാരും 

1  കൂടാളി മൂസ മുസ്ല്യാർ 

2  പാനൂർ കൈവേരിക്കൽ കുഞ്ഞബ്ദുള്ള മുസ്‌ലിയാർ 

3  കൈപ്പറ്റ മുഹമ്മദ് മുസ്ല്യാർ 

4  കൈപ്പറ്റ അബ്ദുള്ള മുസ്ല്യാർ 

5  അൽ ഹാജ് എ ഹുസ്സൈൻ മുസ്ല്യാർ  മാങ്കടവ് 

6  കായക്കൊടി പി ഇബ്രാഹിം മുസ്ല്യാർ 

7  ഇരിക്കൂർ പി പി അബ്ദുസ്സലാം ബാഖവി 

8  പുറത്തീൽ കെ കെ സൈനുദ്ധീൻ മുസ്ല്യാർ 

9  മഞ്ചേരി മലയമ്മ എ സി ഹുസ്സൈൻ മുസ്ല്യാർ 

10 വി പി അബൂബക്കർ ബാഖവി 

11 യു കെ മുഹമ്മദ് ബഷീർ സഅദി 

12 അസീസ് അമാനി 

13 എം പി സഈദ് സഅദി അൽ അഫ്‌ളലി അൽ അസ്ഹരി 

14. ശറഫുദ്ധീൻ ബാഖവി 










icon

354

Houses
icon

2310

Members
icon

9

Zones
icon

00

Students

Our location

Latest Mahal news

icon

Get the latest news and offers

Subscribe to our newsletter