News Details

img

ഇസ്സത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി സമ്പൂർണ്ണ ഇ-മഹൽ സംവിധാനത്തിലേക്ക്

പന്നിയങ്കണ്ടി ഇസ്സത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി സമ്പൂർണ്ണ ഇ-മഹൽ സംവിധാനത്തിലേക്ക് , മഹലിൽ ഇൻഫൊർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളോജിയുടെ സാങ്കേതികമാറ്റം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കായി ഒരു ഡാറ്റാ ബാങ്ക്

മഹലിലെ മുഴുവൻ വിവരങ്ങളും നിങ്ങളുടെ മൊബൈൽ വഴി വിരൽത്തുമ്പിലേക്ക് 


മദ്രസ്സ അധ്യാപകരുടെ വിവരങ്ങൾ , മദ്രസ്സ കുട്ടികളുടെ വിവരങ്ങൾ ,ജമാഅത്ത് നടപ്പിൽ വരുത്തുന്ന കാര്യങ്ങളുടെ വിവരണങ്ങൾ , നന്മകളുടെ പ്രചാരണം , മഹലിലെ പൊതുജനങ്ങളുടെ ആത്മീയ , ഭൗതീക പുരോഗതികൾക്കായുള്ള വിവരങ്ങൾ , ഇസ്ലാമിക്ക് കലണ്ടർ , മഹല്ല് ഭരണത്തിൻറെ അറിയിപ്പുകൾ , വിദ്യാഭ്യാസ സാമ്പത്തിക തൊഴിൽപരമായ അറിയിപ്പുകൾ 


മഹല്ല് സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി മഹല്ല് ഏകീകരണം


മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി പരസ്പര ആശയ വിനിമയത്തിനും ഡാറ്റാ കൈമാറ്റങ്ങൾക്കും അന്വേഷണങ്ങൾക്കും എളുപ്പവഴിയായി തുറക്കുകയാണ് ഇ മഹൽ


എന്താണ് ഇ മഹൽ ?


മഹല്ല് ഓഫീസ് കമ്പൂട്ടർവത്കരിച്ചു മഹലിലെ മുഴുവൻ വീടുകളെയും ഒരു നെറ്റ് വർക്കിൽ കൊണ്ടുവരുന്ന പദ്ധതി . ഭരണവും ആശയവിവരവും സാധ്യതകളും ഏകോപിപ്പിക്കുന്ന അതിനൂതന പദ്ധതിയാണ് ഇ മഹൽ 


മഹലിലെ അടിസ്ഥാന സൗകര്യങ്ങൾ , മഹല്ല് വാസികളുടെ സമ്പൂർണ്ണ വിവരങ്ങൾ , ഓരോ കാലത്തെയും മഹല്ല് കമ്മറ്റിയുടെ വിശദവിവരം 


കമ്മറ്റിക്ക് കീഴിലുള്ള മസ്ജിദുകൾ , മദ്രസുൽ , മറ്റ് അനുബന്ധ സ്ഥാപനങ്ങൾ , ഖബർ സ്ഥാനം എന്നിവയുടെ സമ്പൂർണ്ണ വിവരങ്ങൾ 


സ്ഥാപനങ്ങളിലെ ജീവനക്കാർ , വിവിധ സബ് കമ്മറ്റികൾ എന്നിവയുടെ കാര്യങ്ങൾ മദ്രസ്സയുടെ ഓരോ വർഷത്തെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേര് വിവരങ്ങൾ ഉപരിപഠനം 


യോഗ നടപടികൾ , റമളാൻ , നബിദിനം , മതപ്രസംഗം ആണ്ടുകൾ എന്നിവയുടെ വിവരങ്ങൾ അപ്പപ്പോൾ  രേഖപ്പെടുത്തുകയും ചെയ്യുന്നു

icon

Get the latest news and offers

Subscribe to our newsletter